കണ്ണൂർ:എരുമേലിയിലെ വാവർ പള്ളി കുറച്ചു കാലം കഴിഞ്ഞാൽ ഉണ്ടാവില്ലെന്ന് കഥാകൃത്ത് ടി പത്മനാഭൻ .വാവർ പള്ളി അവിടെ നിന്ന് പോകും, അതുണ്ടാവില്ല. കേന്ദ്രം ഭരിക്കുന്ന സർക്കാർ പല സ്ഥലനാമങ്ങളും മാറ്റിക്കൊണ്ടിരിക്കുകയാണ്.
വല്ലാത്ത കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. എല്ലാ മതത്തിലും ഭ്രാന്തന്മാർ വന്നു കൊണ്ടിരിക്കുന്നു. അവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും ടി പത്മനാഭൻ പറഞ്ഞു.
ഗാന്ധിജിയെ കൊലപ്പെടുത്തിയത് ആരെന്ന് പറഞ്ഞാൽ കേസെടുക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതിവിടെ പറഞ്ഞാൽ കേസ് കൊടുക്കുന്നത് അങ്ങ് വടക്കേ ഇന്ത്യയിലെവിടെയെങ്കിലും ആയിരിക്കുമെന്നും ടി.പത്മനാഭൻ കണ്ണൂരിൽ എംഇഎസ് സംഘടിപ്പിച്ച ചടങ്ങിൽ പറഞ്ഞു.