Share this Article
ഭൂമി തരംമാറ്റല്‍: അധിക ഭൂമിയുടെ ഫീസ് ഈടാക്കിയാല്‍ മതിയെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്‌റ്റേ
വെബ് ടീം
posted on 30-11-2023
1 min read
KERALA PADDY LAND ACT,SC STAYS HC ORDER

ന്യൂഡല്‍ഹി: തരം മാറ്റാനുള്ള ഭൂമി 25 സെന്റില്‍ കൂടുതലാണെങ്കില്‍ അധികമുള്ള സ്ഥലത്തിന്റെ ഫീസ് അടച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. അധികമുള്ള സ്ഥലത്തിന്റെ മാത്രം ന്യായവിലയുടെ 10% ഫീസടച്ചാല്‍ മതിയെന്നായിരുന്നു ഹൈക്കോടതി വിധി. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് മാരായ സി ടി രവികുമാര്‍, സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് സ്റ്റേ നല്‍കിയത്. 

ചെറിയ അളവില്‍ ഭൂമി തരം മാറ്റുന്നവരെ സഹായിക്കാനാണ് 25 സെന്റ് വരെയുള്ള ഭൂമിയുടെ തരംമാറ്റത്തിനു സര്‍ക്കാര്‍ ഫീസ് ഇളവ് നല്‍കിയിരിക്കുന്നതെന്ന് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. 

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ 27 എ വകുപ്പ് പ്രകാരം 25 സെന്റ് വരെയുള്ള ഭൂമിക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്നും അതില്‍ കൂടുതലുള്ള ഭൂമി തരം മാറ്റുകയാണെങ്കില്‍ ആകെയുള്ള ഭൂമിയുടെ 10% ന്യായവില അനുസരിച്ച് ഫീസ് ഈടാക്കാന്‍ അനുവദിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. 36 സെന്‍റ്  തരം മാറ്റുന്ന ഉടമക്ക് 25 സെന്‍റിന് ശേഷമുള്ള ഭൂമിക്ക് 10 ശതമാനം ഫീസ് എന്ന ഉത്തരവാണ് സുപ്രീംകോടതി താല്ക്കാലികമായി തടഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories