Share this Article
2024 കേരള സ്‌കൂള്‍ കായികമേളയുടെ ലോഗോയും ഭാഗ്യചിഹ്നവും പ്രകാശനം ചെയ്തു
2024 Kerala School Sports Festival logo

ഈ വര്‍ഷത്തെ കേരള സ്‌കൂള്‍ കായികമേളയുടെ ലോഗോയും ഭാഗ്യചിഹ്നവും മന്ത്രിമാരായ പി രാജീവും വി ശിവന്‍കുട്ടിയും ചേര്‍ന്ന് പ്രകാശനം ചെയ്തു. തക്കുടു എന്ന് പേരിട്ട അണ്ണാറക്കണ്ണന്‍ ആണ് ഇത്തവണത്തെ മേളയുടെ ഭാഗ്യചിഹ്നം.

25-ാ മത് കേരള സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനവും മന്ത്രിമാര്‍ നിര്‍വഹിച്ചു. നവംബര്‍ 4 മുതല്‍ 11 വരെ കൊച്ചിയില്‍ വെച്ചാണ് സ്‌കൂള്‍ കായികമേള നടക്കുക.

ഒക്ടോബര്‍ 3, 4,5 തീയതികളില്‍ കേരള സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന് കണ്ണൂര്‍ വേദിയാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories