കൊച്ചി: എല്ലാവരും നെഞ്ചിടിപ്പോടെ കാത്തിരുന്ന ലിസി ആശുപത്രിയിലെ ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ വിജയകരം .സെൽവിൻ ശേഖറിന്റെ ഹൃദയം ഹരിനാരായണനിൽ സ്പന്ദിച്ചു ചികിത്സയില്‍ കഴിയുന്ന 16കാരനായ ഹരിനാരായണൻ ആണ് ഹൃദയം സ്വീകരിച്ചത്.
മസ്തിഷ്‌ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ ഹൃദയമാണ് ഡോക്ടര്‍മാരുടെ സംഘം തിരുവനന്തപുരത്തു നിന്നാണ് കൊച്ചിയിലെത്തിച്ചത് . കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായാണ് ഹെലികോപ്റ്റര്‍ മാര്‍ഗം ഹൃദയം എത്തിച്ചത്.
വൃക്കയും പാന്‍ക്രിയാസും ഇതോടൊപ്പമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലോടെയാണ് ഹെലികോപ്റ്റര്‍ മാര്‍ഗം അവയവങ്ങള്‍ കൊച്ചിയില്‍ എത്തിച്ചത്.50 മിനിറ്റെടുത്താണ് ഹെലികോപ്റ്റര്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിയത്. അവയവങ്ങള്‍ അതിവേഗം ആശുപത്രികളിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ നേരത്തെ തന്നെ ഒരുക്കിയിരുന്നു. ആദ്യം ലിസി ആശുപത്രിയിലാണ് അവയവം എത്തിച്ചത്. ഇവിടെയാണ് ഹരിനാരായണന്റെ ശസ്ത്രക്രിയ നടക്കുന്നത്.