Share this Article
മാനദണ്ഡങ്ങള്‍ പാലിച്ചില്ല; സംസ്ഥാനത്തെ എട്ട് നഗരസഭകളിലെ വാര്‍ഡ് വിഭജന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
വെബ് ടീം
4 hours 34 Minutes Ago
1 min read
hc

കൊച്ചി: സംസ്ഥാനത്തെ എട്ട് നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനം നിയമവിരുദ്ധമെന്ന് വിലയിരുത്തിയ ഹൈക്കോടതി ഈ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വാര്‍ഡ് വിഭജന ഉത്തരവ് റദ്ദാക്കി. കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം നഗരസഭകളിലെയും പടന്ന ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനമാണ് ഹൈക്കോടതി റദ്ദാക്കിയത്.

വാര്‍ഡ് വിഭജനം അശാസ്ത്രീയവും നിയമവിരുദ്ധവുമാണെന്ന് കാണിച്ച് മുസ്ലീം ലീഗ് കൗണ്‍സിലര്‍മാര്‍ അടക്കം സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. 2011ലെ സെന്‍സെസ് അടിസ്ഥാനമാക്കിയാണ് 2015ല്‍ വാര്‍ഡ് വിഭജിച്ചത്. ഇതിന് ശേഷം വാര്‍ഡ് വിഭജനം നടത്തണമെങ്കില്‍ പുതിയ സെന്‍സെസ് വേണമെന്നാണ് ഹര്‍ജിക്കാര്‍ പറഞ്ഞത്. പുതിയ സെന്‍സെസ് ഇതുവരെ വന്നിട്ടില്ല. അതുകൊണ്ട് വാര്‍ഡ് വിഭജനം നിയമവിരുദ്ധമാണെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ച് കൊണ്ട് ആണ് ഹൈക്കോടതി ഉത്തരവ്.നിലവിലെ വാര്‍ഡ് വിഭജനം അശാസ്ത്രീയവും നിയമവിരുദ്ധവുമാണെന്ന് ആരോപിച്ച മുസ്ലീം ലീഗ് കൗണ്‍സിലര്‍മാര്‍ മുന്‍സിപ്പല്‍ നിയമത്തിന്റെ ഭേദഗതിയിലൂടെ വാര്‍ഡ് വിഭജനം നടത്താനുള്ള നീക്കവും നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. വാര്‍ഡ് വിഭജനത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories