2016 മുതല്‍ കേരളത്തിലേത് മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭയുടെ ഭാഗമായി ന്യൂയോര്‍ക് ടൈം സ്‌ക്വയറിലെ പ്രവാസി സംഗമത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പറഞ്ഞതെല്ലാം പാലിക്കുന്ന സര്‍ക്കാരാണ് നിലവില്‍ കേരളത്തിലുള്ളത്.ജനം തുടര്‍ഭരണം നല്‍കിയത് വാഗ്ദാനങ്ങള്‍ പാലിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാത വികസനം, ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി തുടങ്ങിയ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. അമേരിക്കയിലെ മലയാളി വ്യവസായികള്‍, ഐടി വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ടൈംസ് സ്‌ക്വയറിലെ സമ്മേളനം വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി.