Share this Article
Union Budget
ബംഗളൂരുവില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
വെബ് ടീം
posted on 31-08-2024
1 min read
malayali women found dead in bengaluru

ബംഗളൂരു: ബംഗളൂരുവില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയപറമ്പത്ത് അശ്വതി (20) ആണ് മരിച്ചത്.ചിക്കജാല വിദ്യാനഗറിലെ താമസസ്ഥലത്ത് 30 ന് രാവിലെയാണ് യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ കഫെ ജീവനക്കാരിയാണ് അശ്വതി.മൃതദേഹം യെലഹങ്ക സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.സംസ്‌കാരം പിന്നീട്. സഹോദരങ്ങള്‍: അശ്വന്ത്, ആരാധ്യ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories