Share this Article
മകളുടെ സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍; അച്ഛനടക്കം മൂന്ന് പേര്‍ പിടിയില്‍
വെബ് ടീം
posted on 31-08-2024
1 min read
quotation team arrested

തിരുവനന്തപുരം: മകളുടെ സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ അച്ഛനും ക്വട്ടേഷന്‍ സംഘവും അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി സന്തോഷ് കുമാറും ക്വട്ടേഷന്‍ ഏറ്റെടുത്ത സൂരജ്, മനു എന്നിവരാണ് പിടിയിലായത്‍. മണ്ണന്തല പൊലീസാണ് ഇവരെ പിടികൂടിയത്.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാട് ചെയ്ത പെണ്‍കുട്ടിയുടെ ബന്ധു ഒളിവിലാണ്.ഫെബ്രുവരിയില്‍ സന്തോഷിന്റെ മകള്‍ ജീവനൊടുക്കിയിരുന്നു. ഇതിന് കാരണം മകളുടെ സുഹൃത്തായ അനുജിത്ത് ആണെന്ന് പറഞ്ഞാണ് സന്തോഷ് ബന്ധു ജിജുവിന് ക്വട്ടേഷന്‍ നല്‍കിയത്‍. സൂരജും മനുവും രണ്ട് തവണ അനുജിത്തിനെ കൊല്ലാന്‍ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.മകളുടെ ആത്മഹത്യയില്‍ പ്രതികാരമായിട്ടാണ് അനുജിത്തിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് സന്തോഷ് മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories