Share this Article
സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ ബിജെപി വിട്ടു
വെബ് ടീം
posted on 16-06-2023
1 min read
film director Ramasimhan Aboobakar(Ali AKBAR) quits BJP

തിരുവനന്തപുരം: സംവിധായകൻ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബർ) ബിജെപി വിട്ടു. സംസ്ഥാന ബിജെപി അധ്യക്ഷനാണ് ഇമെയിൽ വഴിയാണ് അലി അക്ബർ രാജിക്കത്ത് കൈമാറിയത്.കലാകാരൻമാർക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന് അലി അക്ബർ പറയുന്നു. തെരഞ്ഞെടുപ്പുകളിലെ പ്രദർശന വസ്തു അല്ല കലാകാരൻമാരെന്നും കലാകാരൻമാരാണ് ലോകത്തെ മുന്നോട്ട് നയിച്ചതെന്ന ബോധം ഉണ്ടാകണമെന്നും അലി അക്ബർ പറയുന്നു. ദേശിയ നേതൃത്വത്തിന് കേരളത്തിലെ പ്രശ്‌നങ്ങൾ അറിയാമെന്നും അലി അക്ബർ പറയുന്നു.

ഇപ്പോള്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പണ്ട് കുമ്മനം രാജശേഖരന്‍ തോറ്റപ്പോള്‍ വാക്ക് പാലിച്ച് മൊട്ടയടിച്ച താന്‍ ഇനി ആര്‍ക്കു വേണ്ടിയും മൊട്ടയടിക്കില്ലെന്നും തല മൊട്ടയടിച്ച ചിത്രം പങ്കുവെച്ചുകൊണ്ട് രാമസിംഹന്‍ പറഞ്ഞു. ഈ കുറിപ്പിന് താഴെയാണ് ബിജെപി വിട്ട കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

2022 ജനുവരിയിൽ ഇസ്ലാം മതം വിട്ട് അലി അക്ബർ ഹൈന്ദവ മതം സ്വീകരിച്ചിരുന്നു. ജനറൽ ബിപിൻ റാവത്തിന്റെ മരണവാർത്തയ്ക്ക് താഴെ ആളുകൾ ചിരിക്കുന്ന ഇമോജി ഇട്ടതിനെ തുടർന്നാണ് താൻ മതം മാറുന്നതെന്നാണ് രാമസിംഹൻ പറഞ്ഞത്. അങ്ങനെയാണ് രാമസിംഹൻ എന്ന പേര് സ്വീകരിക്കുന്നതും.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories