Share this Article
ഭൂമി വില്‍പ്പന വിവാദം; ഡിജിപി ഷെയ്ക് ദര്‍വേസ് സാഹിബിനെതിരെ അന്വേഷണം ആരംഭിച്ച് ആഭ്യന്തര വകുപ്പ്

Land Sale Controversy; Home Department has started an inquiry against DGP Sheikh Darvez Sahib

ഡിജിപി ഷെയ്ക് ദര്‍വേസ് സാഹിബിനെതിരെ  അന്വേഷണം ആരംഭിച്ച്  ആഭ്യന്തര വകുപ്പ്. ഭൂമി വിൽപ്പന വിവാദത്തിലാണ് ആഭ്യന്തരവകുപ്പ് അന്വേഷണം തുടങ്ങിയത്. അതേസമയം, അഡ്വാൻസ് തുക പരാതിക്കാരന് തിരികെ നൽകി കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കം ആരംഭിച്ചതായി കണ്ടെത്തി.

പരാതിക്കാരനായ ഉമർ ഷരീഫിൽ നിന്നാണ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ രേഖകൾ ശേഖരിച്ചത്. ബാധ്യതയുള്ള ഭൂമി വിൽപ്പന നടത്താൻ ഡിജിപി ഷെയ്ക്ക് ദർവേശ് സാഹിബ് ശ്രമിച്ചത്, സേനക്ക് തന്നെ അപമാനമായെന്നാണ് വിലയിരുത്തൽ. ഉമർ ഷരീഫിന്റെ പരാതിയിന്മേൽ  ഡിജിപിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഭൂമി കോടതി ജപ്തി ചെയ്തിരുന്നു. 

26 ലക്ഷത്തിന്റെ  വായ്പാ ബാധ്യത മറച്ചുവച്ചായിരുന്നു 74 ലക്ഷം രൂപയ്ക്ക് ഭൂമി വിൽപ്പന നടത്താൻ ശ്രമിച്ചത്. പലപ്പോഴായി 30 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തിരുന്നു. പിന്നാലെ, ഭൂമിക്ക് ബാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് 10.8 സെന്റ് ഭൂമി കോടതി ജപ്തി ചെയ്തു. 

സംഭവത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പും ഡിജിപിക്കെതിരെ അന്വേഷണം നടത്തും. അതിനിടെ പണം തിരികെ നൽകി കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതി ലഭിച്ചതിനെ തുടർന്ന് ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നു.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories