ഇസ്രയേലും ഹെസ്ബുള്ളയും തമ്മില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലെബനന് മറ്റൊരു ഗാസയാകാനാകില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ടുട്ടെറസ്. ഇസ്രയെല്‍ ലെബനന്‍ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ഐക്യരാഷ്ട്രസഭ ശ്രമിക്കുന്നുണ്ടെന്നും ഗുട്ടെറസ് പറഞ്ഞു.
ഒക്ടോബറില്‍ ഇസ്രയെല്‍ ഗാസ സംഘര്‍ഷം ആരംഭിച്ചതുമുതല്‍ ഗാസയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഹെസ്ബുള്ള ഇസ്രയേലിനെ ആക്രമിച്ചുതുടങ്ങിയതാണ്. ഹെസ്ബുള്ളയുടെ മുതിര്‍ന്ന കമാന്‍ഡറെ ഇസ്രയേല്‍ വധിച്ചതോടെ സംഘര്‍ഷം മുറുകി.ആക്രമണം രൂക്ഷമായതോടെ ആയിരക്കണക്കിന് ആളുകള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് പാലായനം ചെയ്തു.
ഗാസയ്ക്ക് പിന്നാലെ മറ്റൊരു യുദ്ധമുനമ്പാകുമോ ലെബനന്‍ എന്ന ആശങ്കയിലാണ് ലോകം. പതിനായിരക്കണക്കിന് ലെബനീസുകളാണ് രാജ്യം വിട്ട് പലായനം ചെയ്തത്. ലെബനന്‍ ഇസ്രയേല്‍ അതിര്‍ത്തിയില്‍ 400ഓളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇതില്‍ സാധാരണക്കാരും ഉള്‍പ്പെടുന്നു.
ഇസ്രയെലിനെ പ്രതിരോധിക്കാനും ലെബനനെ സംരക്ഷിക്കാനുമുള്ള കഴിവ് ഹിസ്ബുള്ളയ്ക്കുണ്ടെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇസ്രയേലിന്റെ തെറ്റായ ഏതു തീരുമാനവും മേഖലയെ യുദ്ധമുഖത്തേക്ക് തള്ളിവിടുമെന്നും ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു.
അതേസമയം യുഎന്‍ ലെബനനെ മറ്റൊരു ഗാസയാക്കാന്‍ അനുവദിക്കില്ലെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ടുട്ടെറസ് പ്രതികരിച്ചത്. ലെബനനില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ അമേരിക്ക ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗാസയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ലെബനനെ ശാന്തമാക്കേണ്ടതുണ്ടെന്ന് ആന്റണി ബ്ലിന്‍കന്‍ പറഞ്ഞിരുന്നു. ലെബനന്‍ ആസ്ഥാനമായ സായുധ ഷിയാ ഇസ്ലാമിക് സംഘടനയാണ് ഹെസ്‌ബൊള്ള. സംഘര്‍ഷം രൂക്ഷമായാല്‍ മറ്റൊരു ഗാസ മുനമ്പാകും ലെബനന്.