എസ്എഫ്ഐ ക്രിമിനലുകളുടെ കൂട്ടമെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവ്വകലാശാല സെനറ്റിലേക്ക് എസ്എഫ്ഐയിൽ നിന്ന് ആരെയും താൻ നോമിനേറ്റ് ചെയ്യില്ലെന്നും വ്യക്തമാക്കി. ചട്ടങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ ഗവർണർ ഇത് സംബന്ധിച്ച് വിസിമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു. എസ്എഫ്ഐക്ക് സമരം ചെയ്യാൻ അവകാശമുണ്ടെന്നും തനിക്ക് അവരെ പേടിയില്ലെന്നും ഗവർണർ പ്രതികരിച്ചു.