ഭാവന കൊണ്ടും തൂലിക കൊണ്ടും മലയാളത്തിന്റെ തലമുറകളെ വസന്തമനുഭവിപ്പിച്ച എഴുത്തുകാരൻ .തൂലിക തലപ്പുകൊണ്ട് കഥാവിസ്മയം തീർത്ത മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടിക്ക് വിട.എം.ടി എന്ന രണ്ടക്ഷരം ഇനി ഇല്ല.
സാഹിത്യത്തിൽ എം.ടി കൈ വയ്ക്കാത്ത മേഖലയില്ല. ചെറു കഥാ നോവൽ,തിരക്കഥ, സംവിധാനം തുടങ്ങിയ മേഖലകളിൽ പ്രതിഭ.അറിയാത്ത മഹാസമുദ്രങ്ങളെ തേടുന്നതിനെക്കാൾ എനിക്കിഷ്ടം അറിയുന്ന എന്റെ നീളകളെ കുറിച്ച് എഴുതാനാണ് എന്ന് നിളയോര ഗ്രാമമായ കൂടല്ലൂരിന്റെ പുണ്യമായി പിറന്ന വിഖ്യാത എഴുത്തുകാരൻ എം.ടി പറഞ്ഞിട്ടുണ്ട്.