Share this Article
ലോക കേരള സഭയില്‍ പലസ്തീനെ പിന്തുണച്ച് പ്രമേയം പാസാക്കി
The Lok Kerala Assembly passed a resolution in support of Palestine

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂട്ടക്കുരുതിയില്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. പലസ്തീൻ എംബസി കൈമാറിയ കഫിയ പ്രമേയവതാരകൻ മുഖ്യമന്ത്രിക്ക് നൽകി. ഒപ്പം പലസ്തീന്‍ പതാക സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഏറ്റുവാങ്ങി. 

ഇന്ന് വിവിധ മേഖലാ യോഗങ്ങളുടെ റിപ്പോര്‍ട്ടിംഗ് നടന്നു. ഒപ്പം പ്രവാസികള്‍ അനുഭവിക്കുന്ന വിവിധ വിഷയങ്ങളില്‍ പ്രമേയങ്ങളും അവതരിപ്പിച്ചു. കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നര ദിവസമാണ് നാലാം ലോക കേരളസഭയുടെ സമ്മേളനം ചേര്‍ന്നത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories