ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ്. 21 പേരുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്. മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കും. ധനമന്ത്രി രാമേശ്വര്‍ ഓവറോണ്‍, മുന്‍ എംപിയും പൊലീസ് ഉദ്യോഗസ്ഥനുമായ ഡോ അജോയ് കുമാര്‍ എന്നിവര്‍ ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.വനിതാ സ്ഥാനാര്‍ത്ഥികളായ ഷിപ്ലി നേഹാ ടിര്‍ക്കി, അംബാ പ്രസാദ് സാഹു, മമ്താ ദേവി, ദീപികാ പാണ്ഡേ സിംഗ് എന്നിവരും ആദ്യ പട്ടികയില്‍. നവംബര്‍ 13, 20 തീയതികളിലായി രണ്ടു ഘട്ടമായാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് .