Share this Article
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പത്തുസംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും രാവിലെ വോട്ട് രേഖപ്പെടുത്തി. 

മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത് ബിജെപി ശക്തികേന്ദ്രങ്ങളായ സംസ്ഥാനങ്ങളിലാണ്. കേന്ദ്രമന്ത്രിമാരടക്കം മത്സരിക്കുന്ന ഗുജറാത്താണ് ഇതില്‍ ശ്രദ്ധേയം. കര്‍ണാടകയിലെ 14 മണ്ഡലങ്ങളിലും, മഹാരാഷ്ട്രയില്‍ 11 മണ്ഡലങ്ങളും, അസം പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ നാല് മണ്ഡലങ്ങളും വിധിയെഴുതുന്നു.

ഉത്തര്‍പ്രദേശില്‍ 10, മധ്യപ്രദേശില്‍ എട്ട് ചത്തീസ്ഗഢില്‍ 7, ബീഹാറില്‍ അഞ്ച് ഗോവയില്‍ രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് തുടരുകയാണ്.ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി,  ദാമന്‍ ആന്‍ഡ് ദിയു എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലെ രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

ബിജെപിയില്‍ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ശിവരാജ് സിങ് ചൗഹാന്‍, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരും സമാജ് വാദി പാര്‍ട്ടി നേതാവ് ഡിംപിള്‍ യാദവ്, കോണ്‍ഗ്രസിന്റെ ദിഗ്വിജയ സിംഗ്,  ഗീത ശിവരാജ്കുമാര്‍ എന്നിവരാണ് മത്സര രംഗത്തുള്ള പ്രമുഖര്‍. എന്‍സിപി വിഭാഗങ്ങള്‍ നേരിട്ട് മത്സരക്കുന്ന മഹാരാഷ്ട്രയിലെ ബാരാമതി സീറ്റും മൂന്നാം ഘട്ടത്തില്‍ ശ്രദ്ധനേടുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. അമിത് ഷാ ജനവിധി തേടുന്ന ഗാന്ധിനഗര്‍ മണ്ഡലത്തിലായിരുന്നു പ്രധാനമന്ത്രിക്ക് വോട്ട്. സമ്മതിദാന അവകാശം വിനിയോഗിക്കാനും ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കുചോരാനും മോദി ആഹ്വാനം ചെയ്തു.

അവകാശ സംരക്ഷണത്തിനായി കൂട്ടമായെത്തി വോട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പറഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യസഖ്യം തെരഞ്ഞെടുപ്പിനെ കാണുന്നത്. ഹിന്ദി ഹൃദയഭൂമിയിലടക്കം ബിജെപി വോട്ടുകളിള്‍ വിള്ളല്‍വിഴ്ത്തി തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ സഖ്യമുള്ളത്.

അതേസമയം ബംഗാളില്‍ അക്രമസഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു.  മുര്‍ഷിദാബാദില്‍ ജംഗിപൂരിലെ പോളിംഗ് ബൂത്തില്‍ ടിഎംസി ബൂത്ത് പ്രസിഡന്റ് ഗൗതം ഘോഷും ബിജെപി സ്ഥാനാര്‍ത്ഥി ധനഞ്ജയ് ഘോഷും തമ്മില്‍ ഏറ്റുമുട്ടി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories