ബലാത്സംഗ കേസില്‍ നടന് സിദ്ദിഖിന് തിരിച്ചടി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
നടിയുടെ പരാതി ഗൗരവമെന്നും പരാതിയിലെ കാലതാമസം കണക്കിലെടുക്കേണ്ടെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം നടന് കൊച്ചി വിട്ടതായാണ് സൂചന.സിദ്ദിഖിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അറസ്റ്റ് ചെയ്യുന്നതിന് നിയമ തടസമില്ലെന്ന് പൊലീസ് അറയിച്ചു.