Share this Article
image
തൃശൂര്‍ പൂരം അലങ്കോലമാക്കിയെന്നാരോപിച്ചുളള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Today, the High Court will again hear the plea on the allegation that Thrissur Pooram was made a mess

തൃശൂര്‍ പൂരം അലങ്കോലമാക്കിയെന്നാരോപിച്ചുളള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തൃശൂര്‍ സിറ്റി പൊലീസ് കമീഷണറായിരുന്നു അങ്കിത് അശോകിനെതിരെ നടപടി വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ കൊച്ചി ദേവസ്വം ബോര്‍ഡ് അടക്കം എതിര്‍കക്ഷികളുടെ വിശദീകരണം തേടിയിട്ടുണ്ട്.

ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്‍, തൃശൂര്‍ സ്വദേശി പി സുധാകരന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണയില്‍ ഉള്ളത്.പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

ആനകള്‍ക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞതെന്ന് അന്നത്തെ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

എടുത്തുകൊണ്ടു പോടാ പട്ട എന്നടക്കം ആക്രോശിച്ചുകൊണ്ട് കമ്മീഷണര്‍ കയര്‍ക്കുന്നതടക്കം ദൃശ്യങ്ങളില്‍ കാണാമായിരുന്നു. തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുട കൊണ്ടുവന്നവരെയും പൊലീസ് തടഞ്ഞിരുന്നു.

എന്നാല്‍ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേര്‍ അകത്തു കടക്കാന്‍ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷണര്‍ നല്‍കിയ വിശദീകരണം. ഇക്കാര്യങ്ങളെല്ലാം ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍ വരും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories