കൊച്ചി: ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെയുണ്ടായ അപകടത്തില്‍ വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ സ്വദേശി ജിബിന്‍ ഫിലിപ്പ് ആണ് മരിച്ചത്. ആലുവ സ്റ്റേഷനില്‍ വെച്ചായിരുന്നു അപകടം. ഏറനാട് എക്‌സ്പ്രസില്‍ തൃശൂരിലേക്ക് പോകുകയായിരുന്നു ജിബിന്‍ ഫിലിപ്പ്.
കൊച്ചിയില്‍ ഫോട്ടോഗ്രാഫി വിദ്യാര്‍ത്ഥിയാണ്. സ്റ്റേഷനില്‍ വെള്ളം വാങ്ങാനിറങ്ങിയ ജിബിന്‍ ട്രെയിന്‍ പോകുന്നത് കണ്ട് ഓടിക്കയറുകയായിരുന്നു. എന്നാല്‍ പിടിവിട്ട് പാളങ്ങളിലേക്ക് യുവാവ് വീഴുകയായിരുന്നു. ജിബിന്റെ ദേഹത്തിലൂടെ ട്രെയിനിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി. ഉടന്‍ തന്നെ ആര്‍പിഎഫ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.