തിരുവനന്തപുരം: ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. വെള്ളായണി അര്‍ജുനന്‍(90) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാത്രി എട്ടിന് നടക്കും.വൈജ്ഞാനിക സാഹിത്യരംഗത്തെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. സ്വന്തം പ്രതിഭകൊണ്ടും പ്രയത്‌നംകൊണ്ടും ഉയരങ്ങളിലെത്തിയ എഴുത്തുകാരനും അധ്യാപകനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. വെള്ളായണിയെ 2008ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.