Share this Article
എലിപ്പനിയും ഡെങ്കിപ്പനിയും ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു
 rabies and dengue is on the rise

സംസ്ഥാനത്ത് വീണ്ടും പകർച്ചവ്യാധി ആശങ്ക. എലിപ്പനിയും ഡെങ്കിപ്പനിയും ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു. 116 പേർ എട്ട് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചു. ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ്...

പകർച്ചവ്യാധി വ്യാപനത്തിൽ ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ ആശങ്കപ്പെടുത്തുകയാണ്. ഈ മാസം ഇതുവരെ എലിപ്പനി സ്ഥിരീകരിച്ചത് 317 പേർക്കാണ്, ഇതിൽ 20 പേർ മരിച്ചു. 21 പേരുടെ മരണം എലിപ്പനിയാണെന്ന് സംശയിക്കുന്നുമുണ്ട്.

ഈ മാസം വൈറൽ പനിക്ക് ചികിത്സ തേടിയവരുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലാണ്.എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഈ വർഷം 1,897 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്, 116 പേർ രോഗം ബാധിച്ച് മരിച്ചു. 1937 പേർക്ക് ഈ മാസം ഡെങ്കി സ്ഥിരീകരിച്ചതായുള്ള കണക്കും ആരോഗ്യവകുപ്പ് പുറത്ത് വിട്ടിട്ടുണ്ട്. എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. 

പ്രതിരോധ നിർദ്ദേശങ്ങൾ നൽകിയിട്ടും ഡെങ്കി വ്യാപനത്തിലും കുറവുണ്ടാകുന്നില്ല. 434 പേർക്ക് ഈ മാസം എച്ച് വൺ എൻ വണ്ണും ബാധിച്ചു, 9 മരണങ്ങളാണ് എച്ച് വൺ എൻ വൺ ബാധിച്ചുണ്ടായത്. ഇതിനൊപ്പം പകർച്ചപ്പനി ബാധിതരുടെ എണ്ണവും കൂടുന്നു. 

മഞ്ഞപ്പിത്തം സ്ഥിരീകരിച്ച 509 പേരിൽ 7 പേർ ഈ മാസം മരിക്കുകയും ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്താനും ജാഗ്രത പാലിക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories