കണ്ണൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ് പ്രതി പ്രസൂണ്‍ ജിത്ത് സിക്ദറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രതിയുടെ വൈദ്യ പരിശോധന ഇന്നലെ പൂര്‍ത്തിയായിരുന്നു. ഭിക്ഷയെടുക്കാന്‍ കഴിയാത്തതിലെ നിരാശയാണ് തീവെയ്പിലേക്ക് നയിച്ചതെന്ന് ഉത്തരമേഖല ഐജി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളെ പറ്റിയുള്ള കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് കൊല്‍ക്കത്തയില്‍ എത്തിചേര്‍ന്നിട്ടുണ്ട്.