ദക്ഷിണ അമേരിക്കയിലെ പെറുവില്‍ ഭീമന്‍ തിരമാലകള്‍ ആഞ്ഞടിച്ചു. 13 അടി ഉയരത്തിലാണ് തിരമാലകള്‍ ആഞ്ഞടിച്ചത്. തിരമാലയില്‍പെട്ട് ഇക്വഡോറില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്.
ശക്തമായ തിരമാലകളെ തുടര്‍ന്ന് ബീച്ചുകള്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചു. തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. പെറുവിലെ 91 തുറമുഖങ്ങള്‍ ജനുവരി 1 വരെ അടച്ചതായും റിപ്പോര്‍ട്ട്.