Share this Article
Union Budget
അസമില്‍ പൊതുവിടങ്ങളില്‍ ബീഫ് കഴിക്കുന്നതും വിളമ്പുന്നതും നിരോധിച്ചു
വെബ് ടീം
posted on 04-12-2024
1 min read
BEEF BANNED

ന്യൂഡല്‍ഹി: അസമില്‍ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പൊതുപരിപാടികളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ചു. അസം മന്ത്രിസഭയുടെ നിര്‍ണായക തീരുമാനം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ബുധനാഴ്ച പ്രഖ്യാപിച്ചു.

നേരത്തെ സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്ക് സമീപം ബിഫ് വിളമ്പുന്നത് നിരോധിച്ചിരുന്നു.

ബീഫ് നിരോധനത്തെ സ്വാഗതം ചെയ്യാന്‍ മന്ത്രി പിജുഷ് ഹസാരിക പ്രതിപക്ഷമായ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പാകിസ്താനിലേക്ക് പോയി അവിടെ സ്ഥിരതാമസമാക്കിക്കൊള്ളൂ എന്നാണ് ഹസാരിക പറഞ്ഞത്‌

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories