Share this Article
മന്നം ജയന്തി ആഘോഷത്തിൽ രമേശ് ചെന്നിത്തലയെ മുഖ്യപ്രഭാഷകനായി ക്ഷണിച്ച് NSS; വിളിച്ചതിൽ സന്തോഷം, പങ്കെടുക്കുമെന്നും ചെന്നിത്തല
വെബ് ടീം
posted on 19-12-2024
1 min read
NSS

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും എൻഎസ്എസും തമ്മിലുള്ള അകൽച്ചയ്ക്ക് അവസാനമായി. മന്നം ജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷകനായി രമേശ് ചെന്നിത്തലയെ ക്ഷണിച്ച് എൻഎസ്എസ്. ഇതോടെ കഴിഞ്ഞ 11 വർഷമായി നിലനിന്നിരുന്ന അകൽച്ചയ്ക്ക് വിരാമമായി. ജനുവരി ഒന്ന്, രണ്ട് തീയതികളിലായി നടക്കുന്ന മന്നം ജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷകനായി രമേശ് ചെന്നിത്തല എത്തുന്നതോടെ കുറച്ചു നാളുകളായി നിന്നിരുന്ന രാഷ്ട്രീയ ചർച്ചകളുടെ ഗതിയും മാറും.

കുറെ നാളുകളായി എൻഎസ്എസ് പരിപാടികളിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നില്ല.എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ താക്കോൽ സ്ഥാന പരാമർശം ചെന്നിത്തല തള്ളിപ്പറഞ്ഞതായിരുന്നു അകൽച്ചക്ക് കാരണം. 2013 ൽ ആയിരുന്നു കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച താക്കോൽ സ്ഥാന വിവാദം. ഉമ്മൻ ചാണ്ടി സർക്കാരിൽ താക്കോൽ സ്ഥാനത്തേയ്ക്ക് രമേശ് ചെന്നിത്തലയെ കൊണ്ടുവരണം എന്ന എൻഎസ്എസ് ജെനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവനയാണ് വലിയ വിവാദമായത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആദ്യം ഇതിന് വഴങ്ങിയില്ല. വിവാദമായതോടെ സുകുമാരൻ നായരുടെ പ്രസ്താവനയെ രമേശ് ചെന്നിത്തലയ്ക്ക് അന്ന് ബോധപൂർവ്വം തള്ളി പറയേണ്ടിവന്നു. ഇതാണ് ചെന്നിത്തലയെ എൻഎസ്എസുമായുള്ള അകൽച്ചയിലേക്ക് നയിച്ചത്.

അതേ സമയം  വിളിച്ചതിൽ സന്തോഷം ഉണ്ടെന്നും പങ്കെടുക്കുമെന്നും എന്നും വഴക്കിട്ട് നിൽക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല പ്രതികരിച്ചു 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories