മോശം കാലാവസ്ഥ കാരണമാണ് ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹും റെയ്സിയുടെ ഹെലികോപ്റ്റര്‍ തകരാനുള്ള കാരണമെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ഹെലികോപ്റ്ററില്‍ രണ്ട് പേര്‍ കൂടുതല്‍ കയറിയതും അപകടത്തിന് കാരണമായതായി നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
വസന്തകാലത്തെ മൂടല്‍ മഞ്ഞ് മൂടിയ പര്‍വ്വത നിരയിലെ കാലാവസ്ഥയാണ് ഹെലികോപ്റ്റര്‍ അപകടത്തിന് പിന്നിലെ കാരണമെന്നാണ് അന്വേഷണം സംഘത്തിന്റെ വിലയിരുത്തല്‍. മൂടല്‍ മഞ്ഞ് പെട്ടന്ന് കടുത്തതാണ് പര്‍വ്വതത്തിലേയ്ക്ക് ഹെലികോപ്റ്റര്‍ കൂട്ടിയിടിക്കുന്നതിന് പിന്നിലെ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇബ്രാഹിം റെയ്സിയ്ക്കൊപ്പം വിദേശകാര്യ മന്ത്രി അബ്ദുള്ളഹിയാനെയും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. അപകടത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഡാലോചനയില്ലെന്ന് ഇറാന്‍ സൈന്യം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മോശം കാലാവസ്ഥയ്ക്ക് പുറമേ രണ്ട് യാത്രക്കാര്‍ അധികമായി കയറിയതും അപകടത്തിന് പിന്നിലെ കാരണങ്ങളായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 63കാരനായ ഇബ്രാഹിം റെയ്സിയുടെ മരണത്തോടെ അന്തര്‍ ദേശിയ തലത്തില്‍ സ്വാധീനം ചെലുത്തിയ ഒരു നേതാവിനെയാണ് ഇറാന് നഷ്ടമായത്.
തുടര്‍ന്ന നടന്ന തിരഞ്ഞെടുപ്പില്‍ പരിഷ്‌കരണവാദിയായ മസൂദ് പെസഷ്‌കിയാനാണ് ഇറാന്‍ പ്രസിഡന്‌റായി തിരഞ്ഞെടുക്കപ്പെട്ടത്.