പത്തനംതിട്ട: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വിജയത്തിനായി ക്ഷേത്രത്തില്‍ ഗണപതിഹോമവും ശത്രു സംഹാര പൂജയും. പത്തനംതിട്ട പന്തളം സ്വദേശിയായ കണ്ണനാണ് ഗണപതിഹോമവും ശത്രു സംഹാര പൂജയും നടത്തിയത്. പന്തളം കുരമ്പാല പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രത്തിലാണ് പൂജ നടത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു പൂജ ചടങ്ങ്.
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ പ്രചാരണ പരിപാടിയിലും സജീവ സാന്നിധ്യമായിരുന്ന കണ്ണന്‍ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി എന്ന പേരില്‍ മകയിരം നക്ഷത്രത്തില്‍ ആണ് പൂജ നടത്തിയത്. ചാണ്ടി ഉമ്മന്‍ 30,000 മുകളില്‍ ഭൂരിപക്ഷത്തിന് വിജയിക്കും എന്നാണ് പ്രതീക്ഷയെന്ന് കണ്ണന്‍ പറഞ്ഞു. നെല്‍ കര്‍ഷക സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ സെക്രട്ടറി കൂടിയാണ് കണ്ണന്‍.