പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടികാഴ്ച ഇന്ന് നടത്തും. ബ്രിക്‌സ് ഉച്ചകോടി നടക്കുന്ന റഷ്യയിലെ കസാനില്‍ ചര്‍ച്ച നടക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.അഞ്ച് വര്‍ഷത്തിനിടെ ഇരു നേതാക്കളും തമ്മിലുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്.
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ പട്രോളിംഗ് പുനരാരംഭിക്കാന്‍ തീരുമാനമായതിന് പിന്നാലെയാണ് മോദിയും ഷി ജിന്‍പിങും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.2019 ഒക്ടോബറില്‍ മഹാബലിപുരത്താണ് മോദിയും ഷി ജിന്‍പിങും തമ്മില്‍ അവസാനമായി കൂടിക്കാഴ്ച നടത്തിയത്.
ഇറാന്‍ പ്രസിഡന്റുമായും റഷ്യന്‍ പ്രസിഡന്റുമായും നരേന്ദ്രമോദി കൂടികാഴ്ച്ച നടത്തിയിരുന്നു. തുടര്‍ന്ന് അതിര്‍ത്തിയില്‍ സേന പിന്‍മാറ്റത്തില്‍ ധാരണയായെന്ന് രണ്ട് രാജ്യങ്ങളും അറിയിച്ചിരുന്നു.