51-മത് എമ്മി പുരസ്കാരങ്ങളില്‍ രണ്ടെണ്ണം ഇന്ത്യയിലേക്ക്. നിര്‍മാതാവ് ഏക്ത കപൂര്‍ ഡയറക്ടറേറ്റ് പുരസ്കാരവും നെറ്റ്ഫ്ലിക്സിനലെ വീര്‍ദാസ് – ലാന്‍ഡിങ് എന്ന പരമ്പരയ്ക്ക് വീര്‍ദാസ് മികച്ച കൊമേഡിയനുള്ള പുരസ്കാരവും നേടി. എമ്മി പുരസ്കാരത്തിന് രണ്ടാംവട്ടമാണ് വീര്‍ദാസിനെ നാമനിര്‍ദേശം ചെയ്യുന്നത്. ബ്രിട്ടീഷ് പരമ്പര ഡെറി ഗേള്‍സ്- സീസണ്‍ ത്രീയും വീര്‍ദാസിനൊപ്പം പുരസ്കാരം പങ്കിട്ടു. ജര്‍മന്‍ സീരീസ് ദ് എംപ്രസ് ആണ് മികച്ച ഡ്രാമ. ദ് റെസ്പോണ്‍ഡറിലെ അഭിനയത്തിന് മാര്‍ട്ടിന്‍ ഫ്രീമാന്‍ മികച്ച നടനുള്ള പുരസ്കാരവും ലാ കായ്ഡയിലെ അഭിനയത്തിന് കാര്‍ല സോസ മികച്ച നടിക്കുള്ള പുരസ്കാരവും നേടി. ഇന്ത്യന്‍ നടി ഷെഫാലി ഷായെ പിന്തള്ളിയാണ് കാര്‍ല പുരസ്കാരം നേടിയത്. മരിയുപോള്‍ പീപ്പിള്‍സ് സ്റ്റോറ മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടു.