ഇന്ത്യയടക്കം ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് ഭീഷണിയുമായി ഡോണാള്‍ഡ് ട്രംപ്. ബ്രിക്സ് രാജ്യങ്ങള്‍ പൊതു കറണ്‍സി സൃഷ്ടിക്കുകയോ, ഇടപാടുകളില്‍ ഡോളറിനെ ഒഴിവാക്കുകയോ ചെയ്താല്‍ നൂറ് ശതമാനം തീരുവ ചുമത്തുമെന്നാണ് ഭീഷണി. ഡോളര്‍ ഇതര ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ഒക്ടോബറില്‍ നടന്ന ബ്രിക്സ് യോഗം ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം.
ചൈന, റഷ്യ, ഇന്ത്യ, ബ്രസീല്‍,ദക്ഷിണാഫ്രിക്ക,ഈജിപ്ത്, ഇറാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ബ്രിക്സ് കൂട്ടായ്മ. ബ്രിക്‌സ് രാജ്യങ്ങള്‍ ഡോളറില്‍ നിന്ന് മാറിയാല്‍ കാഴ്ച്ക്കാരനായി നില്‍ക്കില്ലെന്ന് ട്രംപിന്റെ മുന്നറിയിപ്പ്. ഡോളറിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടി. ലോക ജനസംഖ്യയുടെ 45 ശതമാനം ജനങ്ങള്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് കീഴില്‍ വരും. ഈ രാജ്യങ്ങള്‍ പൊതുകറണ്‍സിയിലേക്ക് മാറിയാല്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക്് അത് തിരിച്ചടിയാവും.