റായ്പുർ: ഫോണ്‍ സംഭാഷണത്തിനിടെ വഴക്കിട്ടു കാമുകനോടുള്ള ദേഷ്യത്തിൽ 80 അടി ഉയരമുള്ള വൈദ്യുതി ടവറിനു മുകളിൽ കയറിയ പെണ്‍കുട്ടിയെയും പിന്നാലെ കയറിയ കാമുകനെയും സുരക്ഷിതമായി താഴെയിറക്കി. ഛത്തീസ്ഗഡിലെ ഗൗരേല പേന്ദ്ര മർവാഹി ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഫോൺ കോളിനെ ചൊല്ലി കാമുകനുമായി വഴക്കിട്ടിരുന്നു. പിന്നലെ ടവറിനു മുകളിൽ കയറി. ഇറങ്ങാൻ ആവശ്യപ്പെട്ട് കാമുകനും പിന്നാലെ കയറി. ഇരുവരെയും ടവറിന് മുകളിൽ കണ്ട പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിച്ചു. ഇരുവരുടെയും വീട്ടുകാരെയും അറിയിച്ചിരുന്നു. പൊലീസ് എത്തുമ്പോഴേക്കും പ്രദേശവാസികള്‍ ടവറിന് ചുറ്റും തടിച്ചുകൂടിയിരുന്നു.