Share this Article
Flipkart ads
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ മുന്നേറുന്നു, 3 ലക്ഷം കടന്ന് പ്രിയങ്ക, ചേലക്കരയില്‍ എല്‍ഡിഎഫ്
വെബ് ടീം
posted on 23-11-2024
1 min read
election

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വൻ ലീഡിലേക്ക്. രാഹുലിന്റെ ലീഡ് 12,000 കടന്നു. എട്ടാം റൗണ്ടിൽ രാഹുൽ മുന്നേറുകയായിരുന്നു അഞ്ചാം റൗണ്ട് എണ്ണിത്തുടങ്ങിയപ്പോള്‍ കടുത്ത പോരാട്ടം.മൂന്നാം റൗണ്ടിൽ  യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ലീഡ് ഉണ്ടായിരുന്നെങ്കിൽ അഞ്ചാം റൗണ്ടിൽ  സി കൃഷ്ണകുമാർ വീണ്ടും മുന്നിലെത്തി. മൂന്നാം റൗണ്ടിൽ നഗരപരിധിയില്‍ ലീഡ് നേടിയതോടെയാണ് കൃഷ്ണകുമാറിനെ പിന്തള്ളി രാഹുല്‍ മുന്നിലെത്തിയത്.ഒന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആയിരത്തിലധികം വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറായിരുന്നു ലീഡ് ചെയ്തത്. രണ്ടാം റൗണ്ടില്‍ രാഹുല്‍ നേരിയ ലീഡ് നേടി.ഒടുവിൽ വിവരം ലഭിക്കുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ 12,000 വോട്ടുകൾക്ക് മുന്നിലാണ് 

വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ ലീഡ് 3  ലക്ഷം കടന്നു . തുടക്കം മുതല്‍ വ്യക്തമായ ആധിപത്യമാണ് പ്രിയങ്ക പുലര്‍ത്തുന്നത്. ചേലക്കരയില്‍ തുടക്കം മുതല്‍ യു.ആര്‍. പ്രദീപ് മുന്നിലാണ്.15,026 വോട്ടുകള്‍ക്കാണ് പ്രദീപ് ലീഡ് ചെയ്യുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories