Share this Article
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് നോട്ടീസ്

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പ്രത്യേക അന്വേഷണ സംഘമാണ് യൂത്ത് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് കത്തയച്ചു. യൂത്ത് കോൺഗ്രസ്‌ സംഘടന തെരഞ്ഞെടുപ്പിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഹാജരാക്കണമെന്നാണ് നിർദേശം. അതേസമയം കേസില്‍ മൊഴിയെടുക്കേണ്ടവരുടെ പട്ടിക പോലീസ് തയ്യാറാക്കിയിട്ടുണ്ട്.


മൊഴിയെടുക്കേണ്ട യൂത്ത് കോണ്‍ഗ്രസുകാരുടെ പട്ടികയാണ് പ്രത്യേക അന്വേഷണസംഘം തയ്യാറാക്കിയത്. ഇത് പ്രകാരം ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കാനാണ് പോ ലീസ് ആലോചിക്കുന്നത്. തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നിട്ടുണ്ടെന്നുള്ള ആരോപണം പോലീസ് ഗൗരവത്തിലെടുക്കുന്നില്ല. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്  വോട്ട് ചെയ്‌തോ എന്ന ആരോപണമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിലാണ് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories