Share this Article
മുഖ്യമന്ത്രിയുടെ ആദ്യ വന്ദേഭാരത് യാത്ര ഇന്ന്;ട്രെയിനകത്തും പുറത്തും പൊലീസ് സുരക്ഷ
വെബ് ടീം
posted on 19-08-2023
1 min read
CM PINARAYI VIJAYAN FIRST VANDHEBHARATH JOURNEY

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ വന്ദേഭാരത് യാത്ര ഇന്ന്. ശനിയാഴ്ച്ച അദ്ദേഹം കണ്ണൂരില്‍ നിന്നും എറണാകുളത്തേക്ക് വന്ദേഭാരതില്‍ യാത്ര ചെയ്യും. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന കോച്ചില്‍ കനത്ത സുരക്ഷയൊരുക്കും. എക്‌സാലോജികുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധത്തിനുള്ള സാധ്യത മുന്നില്‍ കണ്ടുകൂടിയാണ് കനത്ത സുരക്ഷയൊരുക്കുന്നത്. 

നേരത്തെ എയര്‍ഇന്ത്യാ വിമാനത്തില്‍ യാത്ര ചെയ്യവേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തിയതും മുന്നിലുണ്ട്. ഇതിന് പുറമേ നിരന്തരം വന്ദേഭാരത് ട്രെയിന്‍ ഉള്‍പ്പെടെ വിവിധ ട്രെയിനുകള്‍ക്കെതിരെ കല്ലേറുകള്‍ പതിവാകുന്നുണ്ട്. തീവണ്ടി പുറപ്പെടുന്നതിന് മുമ്പ് ഡ്രോണ്‍ പറത്തിയും പരിശോധന നടത്തും. 

കൂത്തുപറമ്പില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ച്ചയാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്. വന്ദേഭാരതിന്റെ ഉദ്ഘാടനചടങ്ങില്‍ പ്രധാനമന്ത്രിയോടൊപ്പം മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories