Share this Article
ടിടിഇക്ക് വീണ്ടും മര്‍ദനം; ആക്രമണം മംഗലാപുരം - തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്സില്‍
TTE hit again; Attack on Mangalore - Thiruvananthapuram Maveli Express

ട്രെയിനിൽ വച്ച് ടി.ടി.ഇയെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. മംഗലാപുരം തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിലെ ടി.ടി.ഇക്കാണ് മർദ്ദനമേറ്റത്. തിരുവനന്തപുരം കരമന സ്വദേശി സ്റ്റാൻലി ബോസ് എന്ന യാത്രക്കാരനെയാണ് റെയിൽവേ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇന്നലെ രാത്രി 10 മണിക്ക് മാവേലി എക്സ്പ്രസിൽ വച്ചായിരുന്നു സംഭവം നടന്നത്. രാജസ്ഥാൻ സ്വദേശിയായ ടി.ടി.ഇ വിക്രം കുമാർ മീണയ്ക്കാണ് മർദ്ദനമേറ്റത്. ടിക്കറ്റില്ലാതെ റിസർവേഷൻ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് തന്നെ മർദ്ദിച്ചതെന്ന് ടി.ടി.ഇ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.

വിക്രം കുമാർ മീണയുടെ മൂക്കിനായിരുന്നു ഇടിയേറ്റത്. പരിക്കേറ്റ ടി.ടി.ഇയെ ഷൊർണൂരിലെ റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരൂരിൽ വെച്ചായിരുന്നു സംഭവം. കോഴിക്കോട് റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് യാത്രക്കാരനായ സ്റ്റാൻലി ബോസിനെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യംചെയ്ത് വരികയാണ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories