ഭുവനേശ്വര്‍: നദിയില്‍ കുളിക്കാനിറങ്ങിയ യുവതിയെ മുതല കടിച്ചു തിന്നു. ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.35കാരിയായ ജ്യോത്സന റാണിയാണ് മരിച്ചത്. ബിരൂപ നദിയില്‍ കുളിക്കുന്നതിനിടെ യുവതിയെ മുതല ആഴത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു.
മുതല സ്ത്രീയെ വലിച്ചിഴയ്ക്കുന്നതും ഭക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. അഗ്നിശമന സേനാ ഉദ്യോഗസ്ഥരെത്തിയാണ് നദിയില്‍ നിന്ന് മൃതദേഹഭാഗങ്ങള്‍ വീണ്ടെടുത്തത്.