Share this Article
image
സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു; ഈ മാസം 16 ന് വിതരണം ചെയ്യും
വെബ് ടീം
posted on 13-06-2023
1 min read
best teachers award 2021-2022

തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 5 അധ്യാപകരെ വീതവും, വൊക്കേഷനൽ, ഹയർ സെക്കൻഡറി വിഭാഗത്തിൽ 2 അധ്യാപകരെയുമാണ് 2021-22 വർഷത്തെ അവാർഡിന് തിരഞ്ഞെടുത്തത്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം, മാതൃകാ ക്ലാസ്സ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം വിലയിരുത്തിയാണ് പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായ സമിതി അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്ഈ മാസം 16 ന് വൈകിട്ട് 3 ന് തിരുവനന്തപുരം തമ്പാനൂർ ശിക്ഷക് സദനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്യും. പ്രഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡും ചടങ്ങിൽ വിതരണം ചെയ്യും.

അവാർഡ് ജേതാക്കൾ:

ഹയർ സെക്കൻഡറി വിഭാഗം: സീമാ കനകാംബരൻ (പ്രിൻസിപ്പൽ, എസ്എൻഡിപി എച്ച്എസ്എസ്, ആലുവ), ടി.എസസ്.ബീന (പ്രിൻസിപ്പൽ, ഗവ.മോഡൽ എച്ച്എസ്എസ്, വെങ്ങാനൂർ, തിരുവനന്തപുരം), വി.എസ്.പ്രമോദ് (എച്ച്എസ്എസ്ടി, എസ്എൻവി സംസ്‌കൃതം എച്ച്എസ്എസ്, നോർത്ത് പരവൂർ, എറണാകുളം), കെ.എച്ച്.സാജൻ (പ്രിൻസിപ്പൽ, ഗവ.എച്ച്എസ്എസ്, പെരിങ്ങോട്ടുകര, തൃശൂർ), മാത്യു എൻ.കുര്യാക്കോസ് (പ്രിൻസിപ്പൽ, സെന്റ് തോമസ് എച്ച്. എസ്.എസ്, പാലാ, കോട്ടയം).∙ യുപി വിഭാഗം: വി.വി.മണികണ്ഠൻ (പി.ടി. ടീച്ചർ, വിവിയുപി സ്‌കൂൾ, ചേന്നര, മലപ്പുറം), കെ.ശിവപ്രസാദ്, (യുപിഎസ്ടി, വിവിഎ യുപിഎസ്, കുണ്ടൂർകുന്ന് പിഒ, മണ്ണാർകാട്, പാലക്കാട്), മുഹമ്മദ് ഇല്യാസ് കാവുങ്ങൽ, (പി.ടി. ടീച്ചർ, ജിവി എച്ച്എസ്എസ്, മഞ്ചേരി മലപ്പുറം), എ.വി.സന്തോഷ് കുമാർ (യുപിഎസ്ടി, എയുപിഎസ്, ഉദിനൂർ സെൻട്രൽ, കാസർകോട്), മിനി മാത്യു (പ്രഥമാധ്യാപിക, ജിയുപിഎസ്, നോർത്ത് വാഴക്കുളം, എറണാകുളം).

എൽപി വിഭാഗം: എസ്.കെ.ആശ (പി.ടി. ടീച്ചർ, ഗവ.എൽപിഎസ്, കരിങ്കുന്നം, ഇടുക്കി), എസ്.ഷർമിള ദേവി (പ്രഥമാധ്യാപിക, ഗവ.എസ്എസ് എൽപിഎസ്, കരമന, തിരുവനന്തപുരം), സാബു പുല്ലാട്ട് (പ്രഥമാധ്യാപകൻ, സിഎംഎസ് എൽപിഎസ് എണ്ണൂറാം വയൽ, വെച്ചൂച്ചിറ, പത്തനംതിട്ട), എം.പി.നജീറ (ഫുൾടൈം അറബിക് ടീച്ചർ, പാപ്പിനിശേരി, വെസ്റ്റ് യുപിഎസ്, കണ്ണൂർ), കൃഷ്ണകുമാർ പള്ളിയത്ത് (പി.ടി. ടീച്ചർ, ജിബി എൽപിഎസ്, ആരിക്കാടി, കാസർകോട്).

 വൊക്കേഷനൽ ഹയർ സെക്കൻഡറി: എം.പി.അബ്ദുൾ മജീദ് (നോൺ വൊക്കേഷനൽ ടീച്ചർ, റഹുമാനിയ വിഎച്ച്എസ്എസ് ഫോർ ഹാൻഡിക്യാപ്ഡ്, മെഡിക്കൽ കോളജ് പിഒ, കോഴിക്കോട്), പി.പി.നാരായണൻ നമ്പൂതിരി (പ്രിൻസിപ്പൽ, ശ്രീകൃഷ്ണ വിഎച്ച്എസ്എസ്, കുറിച്ചിത്താനം, കോട്ടയം).

 സെക്കൻഡറി വിഭാഗം: യു.സി.ശ്രീലത (പ്രഥമാധ്യാപിക, ഗവ.എച്ച്എസ്എസ്, മാവൂർ, കോഴിക്കോട്), കെ.എസ്.സരസു (എച്ച്എസ്ടി, മാത്‌സ്, ജിഎച്ച്എസ്, കുഴൂർ, തൃശൂർ), ഐ.ജോൺസൺ (പ്രഥമാധ്യാപകൻ, ഫാത്തിമ മാതാ എച്ച്എസ്, ചിന്നക്കനാൽ, ഇടുക്കി), സിസ്റ്റർ ജിജി പി.ജയിംസ്, (എച്ച്എസ്ടി നാചുറൽ സയൻസ്, സെന്റ് മേരീസ് ജിഎച്ച്എസ് കാഞ്ഞിരപ്പള്ളി, കോട്ടയം), ബി.സുബാഷ് (പ്രഥമാധ്യാപകൻ, കെകെകെവിഎം എച്ച്എസ്എസ് പോത്തപ്പള്ളി തെക്ക്, ആലപ്പുഴ).




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories