Share this Article
റീൽസെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് ഇൻഫ്ലുവൻസർ മരിച്ചു
വെബ് ടീം
posted on 18-07-2024
1 min read
travel-influencer-aanvi-kamdar-died-after-falling-off-a-waterfall

മുംബൈ: റീൽസ് എടുക്കാനുള്ള ശ്രമത്തിനിടെ വെള്ളച്ചാട്ടത്തിൽ വീണ് ട്രാവൽ വ്ലോഗർ മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലെ കുംഭെ വെള്ളച്ചാട്ടത്തിലാണ് സംഭവം. ട്രാവൽ വ്ലോഗറായ ആൻവി കാംദാറാണ് (27) മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 10.30-ഓടെയായിരുന്നു അപകടം. ചാർട്ടേഡ് അക്കൌണ്ടന്റ് ആയ ആൻവി സുഹൃത്തുക്കൾക്കൊപ്പമായിരുന്നു എത്തിയത്. റീൽസ് എടുക്കാനുള്ള ശ്രമത്തിനിടെ 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.പ്രാദേശിക രക്ഷാപ്രവർത്തകരും ചേർന്ന് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറ് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ആൻവിയെ കണ്ടെത്തുന്നത്. വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്.

ഇസ്റ്റഗ്രാമിൽ രണ്ടര ലക്ഷത്തിലേറെ പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസറാണ് ആൻവി. നിരവധി ട്രാവൽ വ്ലോഗുകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories