തിരുവനന്തപുരം: ആർഎസ്എസ് നേതാവ് റാം മാധവുമായി എ.ഡി.ജി.പി എം.ആർ.അജിത് കുമാർ കൂടിക്കാഴ്ച നടത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. തിരുവനന്തപുരം കോവളത്തെ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ചിന്തൻ ശിബിരത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് റാം മാധവ് തിരുവനന്തപുരത്ത് എത്തിയത്.
ആർഎസ്എസ് സമ്പർക് പ്രമുഖ് കൈമനം ജയകുമാറാണ് അജിത് കുമാറിനെ കൂട്ടിക്കൊണ്ടു പോയതെന്നാണു വിവരം. 2023 ഡിസംബറിലായിരുന്നു കോവളത്തെ കൂടിക്കാഴ്ച. 2023 മേയ് 22ന് തൃശൂരിൽ ആർ.എസ്.എസ് ക്യാമ്പിനിടെ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിന് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം സമ്മതിച്ചത്.