Share this Article
വനിതാ സിവിൽ പൊലീസ് ഓഫീസർ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
വെബ് ടീം
posted on 16-09-2024
1 min read
WOMEN CIVIL OFFICER

തിരുവനന്തപുരം: വനിതാ സിവിൽ പൊലീസ് ഓഫീസറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ അനിത(46)യെയാണ് കല്ലമ്പലം നാവായികുളത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ ഡ്യൂട്ടിക്കെത്തിയ അനിത നൈറ്റ് ഷിഫ്റ്റ് ആവശ്യപ്പെട്ട് വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. തുടർന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് നേരത്തെ വിഷാദ രോഗമുള്ളതായാണ് വിവരം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരുന്നു. റിട്ട. എസ്.ഐ പ്രസാദാണ് അനിതയുടെ ഭർത്താവ്. ഇവർക്ക് രണ്ട് കുട്ടികളാണുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories