Share this Article
നടൻ ഗോവിന്ദ് പത്മസൂര്യയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
വെബ് ടീം
posted on 19-07-2023
1 min read
ACTOR GOVIND PADMASOORYA CAR CAUGHT UP WITH ACCIDENT

തലശ്ശേരി: നടൻ ഗോവിന്ദ് പത്മസൂര്യയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ദേശമംഗലം തലശ്ശേരിയില്‍ വെച്ചായിരുന്നു അപകടം.നിയന്ത്രണം വിട്ട വാഹനം റോഡരികിൽ നിർത്തിയിരുന്ന സാൻഡ്രോ കാറിന്റെ പിൻ ഭാഗം ഇടിച്ചു തകർത്താണ് നിന്നത്. റോഡിലുണ്ടായിരുന്ന ട്രാവലർ വാനും മറ്റൊരു കാറും തമ്മിലും കൂട്ടിയിടിച്ചിട്ടുണ്ട്.

അപകടത്തിൽ താരത്തിനുൾപ്പടെ ആർക്കും പരിക്കില്ല എന്നാണ് വിവരങ്ങൾ. അതേ സമയം അപകട കാരണം കൂടുതൽ വ്യക്തമല്ല. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories