കണ്ണൂർ:സംസ്ഥാനത്ത് വീണ്ടും പനി മരണം. കണ്ണൂരിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു. തളിപ്പറമ്പ് കുണ്ടാം കുഴി റോഡിലെ സിറാജ്, ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ മകൾ ഹയ മെഹ് വിഷാണ് മരിച്ചത്.
തിങ്കളാഴ്ച്ച രാവിലെ പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ വച്ചാണ് മരിച്ചത്.