Share this Article
image
കിരണ്‍ റിജിജുവിനെ കേന്ദ്ര നിയമമന്ത്രി സ്ഥാനത്തു നിന്ന് മാറ്റി പകരം അര്‍ജുന്‍ റാം മേഘ്വാള്‍
വെബ് ടീം
posted on 18-05-2023
1 min read
Kiren Rijiju exits as Law Minister; Arjun Ram Meghwal to take his place as Minister of State in Law Ministry

കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്നു കിരണ്‍ റിജിജുവിനെ മാറ്റി. അര്‍ജുന്‍ റാം മേഘ്വാള്‍ പകരം അര്‍ജുന്‍ റാം മേഘ്‌വാള്‍ നിയമമന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിക്കും.  ഇതു സംബന്ധിച്ച് രാഷ്ട്രപതിഭവന്‍ ഉത്തരവിറക്കി. പുനഃസംഘടനയുടെ ഭാഗമായാണ് മാറ്റം എന്നാണ് വിശദീകരണം.പാര്‍ലമെന്ററികാര്യ- സാംസ്‌കാരിക സഹമന്ത്രിയായ അര്‍ജുന്‍ റാം മേഘ്‌വാള്‍, രാജസ്ഥാനില്‍നിന്നുള്ള ബിജെപി എംപിയാണ്. നിയമവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി അദ്ദേഹം പ്രവര്‍ത്തിക്കും. മറ്റു വകുപ്പുകള്‍ തുടര്‍ന്നും കൈകാര്യം ചെയ്യും.

കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്‍കി. രണ്ടാം മോദി മന്ത്രിസഭയില്‍ ആദ്യം ന്യൂനപക്ഷകാര്യ സഹമന്ത്രിയായിരുന്ന കിരണ്‍ റിജിജു പിന്നീട് സ്‌പോര്‍ട്‌സ് യുവജനകാര്യവകുപ്പിന്റെ സ്വതന്ത്രചുമതലയിലേക്കും 2021 ജൂലൈ ഏഴ് മുതല്‍ നിയമവകുപ്പ് കാബിനറ്റ് മന്ത്രിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.

കേന്ദ്രമന്ത്രിസഭയില്‍ മറ്റ് അഴിച്ചുപണികളില്ലാതെ റിജിജുവിനെ മാത്രം മാറ്റുന്നതിനുള്ള കാരണം വ്യക്തമല്ല. ജഡ്ജി നിയമനം ഉള്‍പ്പെടെ പല സുപ്രധാന വിഷയങ്ങളിലും സുപ്രീകോടതിയുമായി പലവട്ടം ഏറ്റുമുട്ടിയ ആളാണ് റിജിജു. 2021 ജൂലായ് എട്ടിനാണ് കേന്ദ്ര നിയമമന്ത്രിയായി കിരണ്‍ റിജിജു സ്ഥാനമേല്‍ക്കുന്നത്. അതിനു മുന്‍പ്, 2019 മുതല്‍ അദ്ദേഹം യുവജനകാര്യ സഹമന്ത്രിയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories