കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ സിനിമ, ടെലിവിഷൻ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചത്. ചെന്നൈ വിമാനത്താവളത്തിൽ വെച്ച് ഷിയാസിനെ അറസ്റ്റ് ചെയ്തിരുന്നു.
കാസർകോട് ചന്തേര പൊലീസാണ് ഷിയാസിനെ പിടികൂടിയത്. ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ചന്ദേര പൊലീസ് ഷിയാസ് കരീമിനെതിരെ ലുക്ക്ഔട്ട് നോട്ടിസ് ഉൾപ്പെടെ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തിൽ ഷിയാസ് കരീമിനെ കസ്റ്റംസ് തടഞ്ഞത്. കാസർകോട് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. ഇതിന് ശേഷം ഹൈക്കോടതി ഉത്തരവ് കാണിച്ച ശേഷം ഉപാധികളോടെ വിട്ടയക്കാനാണ് നിലവിൽ നൽകിയിട്ടുള്ളത്.