ഗാസയിലെ താത്കാലിക വെടിനിര്‍ത്തല്‍ രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തില്‍ വിട്ടയയ്ക്കുന്ന കൂടുതല്‍ പേരുടെ പട്ടിക ഹമാസ് ഇസ്രയേല്‍ സൈന്യത്തിന് കൈമാറി. ഇതുവരെ 33പലസ്തീനികളെ ഇസ്രയേല്‍ മോചിപ്പിച്ചു.
വെള്ളിയാഴ്ച ആരംഭിച്ച നാല് ദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍ കഴിഞ്ഞ ദിവസം അവസാനിക്കാനിരിക്കെയാണ് വെടിനിര്‍ത്തല്‍ രണ്ടു ദിവസത്തേക്കുകൂടി നീട്ടാന്‍ ധാരണയായത്. ഇതോടെ വിട്ടയയ്ക്കുന്ന കൂടുതല്‍ പേരുടെ പട്ടിക ഹമാസ് കൈമാറിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. കരാര്‍ പ്രകാരം ഇന്നും നാളെയുമായി 20 ബന്ധികളെയും 60 പാലസ്തീന്‍ തടവുകാരെയും മോചിപ്പിക്കും. ഇതുവരെ 33 പാലസ്തീനികളെ ഇസ്രായേല്‍ മോചിപ്പിച്ചു.
7 ആഴ്ച നീണ്ട യുദ്ധത്തിനുശേഷം കഴിഞ്ഞ വെള്ളിയാഴ്ച നിലവില്‍ വന്ന താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ അവസാന ദിവസമായ ഇന്നലെയാണ് ഖത്തര്‍-ഈജിപ്ത് മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ച വിജയം കണ്ടത്. പ്രഥമ വെടിനിര്‍ത്തല്‍ ധാരണയുടെ അവസാന ദിവസം ഇസ്രയേലും ഹമാസും വിട്ടയച്ചവരുടെ കൈമാറ്റം പൂര്‍ത്തിയായതായി റെഡ് ക്രോസും പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന്റെ ആദ്യ നാലുദിവസങ്ങളില്‍ ഇരുഭാഗങ്ങളിലായി 200ലേറെ പേര്‍ വിട്ടയക്കപ്പെട്ടിരുന്നു.