Share this Article
കൊൽക്കത്ത യുവ ഡോക്ടറുടെ ബലാത്സംഗം; നുണ പരിശോധനയില്‍ കുറ്റം നിഷേധിച്ച് മുഖ്യപ്രതി സജ്ഞയ് റോയ്
Defendant

ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ നുണ പരിശോധനയില്‍ കുറ്റം നിഷേധിച്ച് മുഖ്യപ്രതി സജ്ഞയ് റോയ്. താന്‍ സെമിനാര്‍ ഹാളില്‍ എത്തുമ്പോള്‍ ഡോക്ടര്‍ മരിച്ച നിലയില്‍ ആയിരുന്നുവെന്നും മൃതദേഹം കണ്ട് താന്‍ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു എന്നുമാണ് നുണ പരിശോധനയില്‍ സജ്ഞയ് റോയ് പറഞ്ഞത്.

കേസില്‍ താന്‍ നിരപരാധി ആണെന്നും പോലീസ് തന്നെ കേസില്‍ പെടുത്തുകയായിരുന്നു എന്നുമാണ് മൊഴി നല്‍കിയത്. നേരത്തെ നുണ പരിശോധനയില്‍ കുറ്റം ഏറ്റുപറഞ്ഞ ശേഷമാണ് നുണ പരിശോധനയില്‍ മൊഴി മാറ്റി നല്‍കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories