Share this Article
രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണം;സ്ത്രീപക്ഷ പ്രവര്‍ത്തകര്‍
Ranjith

ലൈംഗികാതിക്രമ പരാതിയില്‍ ആരോപണ വിധേയനായ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യവുമായി സ്ത്രീപക്ഷ പ്രവര്‍ത്തകര്‍.


അക്കാദമിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത നാള്‍ മുതല്‍ രഞ്ജിത്തിനെ ചുറ്റിപ്പറ്റി നിരവധി  വിവാദങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ പതിവിന് വിപരീതമായി  രഞ്ജിത്തിന്റെ ലൈംഗികാതിക്രമത്തിനിരയായ നടി തന്നെ ഇപ്പോള്‍ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്.

സംഭവം സത്യമാണെന്ന്  സ്ഥിരീകരിച്ചുകൊണ്ട് സംവിധായകനായ ജോഷി ജോസഫ് കോടതിയില്‍ സാക്ഷി പറയാമെന്ന് ദൃശ്യമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു.

രഞ്ജിത്തിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി സര്‍ക്കാര്‍ അടിയന്തര നിയമ നടപടി സ്വീകരിക്കണമെന്നും സ്ത്രീപക്ഷപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. നടപടിയെടുത്തില്ലെങ്കില്‍ ചലച്ചിത്ര അക്കാദമിക്ക് മുന്നില്‍ സത്യഗ്രഹമിരിക്കുമെന്നും സ്ത്രീപക്ഷ പ്രവര്‍ത്തകര്‍.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories