Share this Article
image
ജമ്മുവില്‍ വീണ്ടും ഭീകരാക്രമണം; 4 സൈനികര്‍ക്ക് വീരമൃത്യു
വെബ് ടീം
posted on 08-07-2024
1 min read
/terrorists-attack-army-vehicle-4-soldiers-killed-in-jammu-and-kashmirs-kathua

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ക്കു വീരമൃത്യു. കത്വയിലാണ് സംഭവം. സൈന്യത്തിന്റെ പട്രോളിങ് വാഹന വ്യൂഹത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു.

ആക്രമണത്തില്‍ 6 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കത്വയിലെ മച്ചേഡിയിലാണ് ആക്രമണം.വാഹന വ്യൂഹത്തിനു നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ വനത്തില്‍ മറഞ്ഞു. ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നു സൈന്യം വ്യക്തമാക്കി.

രണ്ട് ദിവസത്തിനിടെ ജമ്മുവില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. 48 മണിക്കൂറിനിടെ 6 ഭീകരരെ സൈന്യം വധിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories