Share this Article
അവഗണന തുടരുന്നു; റേഷൻ വ്യാപാരികൾ കടയടപ്പ് സമരത്തിലേക്ക്
ration shop

 അഡ്വക്കറ്റ് ജോണി നെല്ലൂർ മുൻ എം​​​എ​​​ല്‍​എയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന റേഷൻ വ്യാപാരി കോഡിനേഷൻ കമ്മിറ്റി   റേഷൻ വ്യാപാരികളോടുള്ള സർക്കാരിന്റെ കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് 19/11/2024 ചൊവ്വാഴ്ച സംസ്ഥാനത്തെ റേഷൻകടകൾ അടച്ചിട്ടുകൊണ്ട് താലൂക്ക് കേന്ദ്രങ്ങളിൽ ധർണ്ണാ സമരം നടത്തുവാൻ തീരുമാനിച്ചു.

കഴിഞ്ഞ രണ്ടുമാസക്കാലമായി ജോലി ചെയ്ത കൂലി വ്യാപാരികൾക്ക് നാളിതുവരെയും ലഭിച്ചിട്ടില്ല, സുപ്രീംകോടതി ഉത്തരവുണ്ടായിട്ടു പോലും കിറ്റ് കമ്മീഷന്റെ പകുതി മാത്രമാണ്ഇതുവരെ ലഭിച്ചത്, അതുതന്നെ സംസ്ഥാനത്തെ മുഴുവൻ വേഷം വ്യാപാരികൾക്കും ലഭിച്ചിട്ടുമില്ല.

ധനവകുപ്പ് ഈ കാര്യങ്ങളിൽ വേണ്ട വിധത്തിലുള്ള  ഇടപെടലുകൾ ഒന്നും നടത്താത്തത് കൊണ്ടാണ് പ്രതിസന്ധികൾക്ക് കാരണം ആയതുകൊണ്ട് തന്നെ റേഷൻ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി തന്നെ നേരിട്ട് ഈ വിഷയത്തിൽ ഇടപെടുകയല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ല എന്നും യോഗം വിലയിരുത്തി.

ഓണത്തിന് സർക്കാർ പ്രഖ്യാപിച്ച ആയിരം രൂപ ഓണറേറിയം ഇതുവരെയും വ്യാപാരികൾക്ക് ലഭിച്ചിട്ടില്ല, വേദന പാക്കേജ് വർദ്ധനവ്,ക്ഷേമനിധി, കെ ടി പി ഡി സ് ഓർഡർ പരിഷ്കരണം,തുടങ്ങിയ അടിയന്തര പ്രാധാന്യമുള്ള നിരവധി ആവശ്യങ്ങൾക്ക് ഉടനടി പരിഹാരം ഉണ്ടായില്ലെങ്കിൽ മുൻ നിശ്ചയിച്ച പ്രകാരം 2025 ജനുവരി ആറാം തീയതി മുതൽ അനിശ്ചിതകാല കടയടപ്പ് സമരവുമായി മുന്നോട്ടു പോകുവാനും അതിനു വേണ്ട പ്രചരണ പരിപാടികൾ ആരംഭിക്കുവാനും ഇന്ന് ചേർന്ന കോഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.

ഇടയ്ക്കിടെ ഉണ്ടാകുന്ന  വാതിൽപ്പടി കരാറുകാരുടെ സമരം ഒത്തുതീർപ്പാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ റേഷൻ കടകളിൽ അരിയില്ലാത്ത ഒരു സാഹചര്യം സൃഷ്ടിക്കുമെന്നും, ഇതിലും ശാശ്വതമായ ഒരു പരിഹാരം  ഉണ്ടാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. 

ജി കൃഷ്ണപ്രസാദ് അഡ്വക്കേറ്റ്, വർക്കിംഗ് ചെയർമാൻ, മുഖ്യപ്രഭാഷണം നടത്തി, ജി ശശിധരൻ CITU സംസ്ഥാന ജനറൽ സെക്രട്ടറി, AKRRDA സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദാലി,സി മോഹനൻ പിള്ള കോഡിനേഷൻ കമ്മിറ്റി ട്രഷറർ, KSRRDA സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് കാര്യാട്ട്, ഡാനിയൽ ജോർജ് വയനാട്, ഷജീർ, കുറ്റിയിൽ ശ്യാം, ഉണ്ണികൃഷ്ണപിള്ള, പി.ജെ ജോൺ,തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories