കൊച്ചി: ആലത്തൂരില്‍ അഭിഭാഷകനോട് മോശമായി പെരുമാറിയ കേസില്‍ എസ്ഐ വി ആർ റെനീഷിന് രണ്ടുമാസം തടവുശിക്ഷ. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി.കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് എസ്ഐയെ കോടതി ശിക്ഷിച്ചത്. ശിക്ഷ നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. അടുത്ത ഒരു വർഷത്തേക്ക് സമാനകുറ്റങ്ങള്‍ ഉണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഈ വർഷം ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം പാലക്കാട്ടെ ആലത്തൂർ സ്റ്റേഷനിലുണ്ടാകുന്നത്. അപകടത്തിൽപ്പെട്ട വാഹനം വിട്ടു കിട്ടണമെന്ന ആവശ്യവുമായിട്ടാണ് അക്വിബ് സുഹൈൽ എന്ന അഭിഭാഷകൻ സ്റ്റേഷനിലെത്തുന്നത്. സ്റ്റേഷനിൽ വെച്ച് അഭിഭാഷകനും എസ്ഐയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് അഭിഭാഷകനെതിരെ പൊലീസ് കേസെടുത്തിരുന്നു.